ദുബായ്: റോഡില്‍ അലഞ്ഞുനടക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ മാതാപിതാക്കളെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ദുബായ് പോലീസ്. പോലീസ് പട്രോള്‍ സംഘമാണ് ഇന്റര്‍നാഷണല്‍ സിറ്റിയില്‍ റോഡിലൂടെ ലക്ഷ്യമില്ലതെ നടക്കുന്ന കുട്ടിയെ കണ്ടത്. പിന്നീട് റാഷീദിയ പോലീസ് സ്റ്റേഷനിലേക്ക് കുട്ടിയെ കൊണ്ടുപോയി രക്ഷിതാക്കളെ വിവരമറിയിച്ചു വിളിച്ചുവരുത്തുകയായിരുന്നു.
നേഴ്‌സറി ബസിലെ സൂപ്പര്‍വൈസറുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമായതെന്ന് റഷീദിയ പോലീസ് സ്റ്റേഷന്‍ മേധാവി ബ്രിഗേഡിയര്‍ സയീദ് ഹമദ് ബിന്‍ സുലൈമാന്‍ അല്‍ മാലിക് പറഞ്ഞു. മറ്റു കുട്ടികളെ ഇറക്കിയശേഷം ബസ് പാര്‍ക്ക് ചെയ്ത് പോയ ബസ് ജീവനക്കാര്‍ ഈ കുട്ടിയെ ഇറക്കാന്‍ മറന്നുപോകുകയായിരുന്നു. പാര്‍ക്ക് ചെയ്ത ബസില്‍ നിന്നിറങ്ങി സ്ഥലമറിയാതെ നടന്ന കുട്ടിയെയാണ് പട്രോള്‍ സംഘം കണ്ടെത്തിയത്. സംഭവത്തില്‍ ബസ് ജീവനക്കര്‍ക്കെതിരേ നിയമനടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടികളെ അവഗണിക്കുന്നതും അശ്രദ്ധകാരണം അപകടം സംഭവിക്കുന്നതും യു.എ.ഇ. നിയമപ്രകാരം ഗുരുതരമായ നിയമലംഘനമാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
Post Your Comments