KeralaLatest News

സിപിഎം വിമതയുടെ സഹായത്തോടെ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്

കൊച്ചി : സിപിഎം വിമതയുടെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്.
പെരുമ്പാവൂരിലെ വെങ്ങോല ഗ്രാമപഞ്ചായത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സിപിഐഎം വിമത സ്വാതി റെജി കുമാറിനെ പ്രസിഡന്റായും കോണ്‍ഗ്രസ് നേതാവ് പി എ മുക്താറിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

വെങ്ങോല ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. സ്വാതി റെജി കുമാറിനെ പ്രസിഡന്റാക്കാന്‍ സിപിഐഎം തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് സ്വാതി റെജി കുമാര്‍ യുഡിഎഫ് പക്ഷത്തേക്ക് മാറിയത്.

എല്‍ഡിഎഫ് ഭരണസമതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 11 വോട്ടിനെതിരെ 12 വോട്ടുകള്‍ക്കാണ് പാസായത്. ഇന്ന് നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫി ന് 12 ഉം എല്‍ഡിഎഫിന് 11 ഉം വോട്ട് ലഭിച്ചു. സിപിഐഎം അംഗം സ്വാതി റെജി കുമാര്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button