ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യവുമായി കേന്ദ്രം സുപ്രീം കോടതിയില്‍. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അറിയിച്ചു.
കേസ് നീണ്ട് പോകുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നേരത്തേ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനെതിരെ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ 70 വര്‍ഷമായി കേസ് നീണ്ടു പോകുകയാണെന്നും കേസില്‍ എത്രയും പെട്ടെന്നു തന്നെ സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ 25നാണ് കേസ് പരിഗണിക്കാനിരുന്നത്. എന്നാല്‍ ഭരണഘടനാ ബഞ്ചിലെ എസ്. എ ബോബ്‌ടെ അവധിയിലായതിനാല്‍ കേസ് നീട്ടി വയ്ക്കുകയായിരുന്നു.അതേസമയം കേസ് എന്ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിക്കാത്ത സാഹചര്യത്തിലാണ് ഇത് വേഗം തീര്‍പ്പാക്കണം എന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടെത്തിയത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നാണ് ആവശ്യം.
Post Your Comments