കണ്ണൂര്‍: ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ സിപിഎം എം.പി പി.കെ ശ്രീമതിയെ വ്യക്തിഹത്യ ചെയ്ത കേസില്‍ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറന്റ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ ഗോപാലകൃഷ്ണനോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ബി. ഗോപാലകൃഷ്ണന്‍ ശ്രീമതിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. അഴിമതി ആരോപണങ്ങളും ചര്‍ച്ചയ്ക്കിടെ ഗോപാലകൃഷ്ണന്‍ ഉന്നയിച്ചു. ഇതേതുടര്‍ന്ന് പി.കെ. ശ്രീമതി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ചൊവ്വാഴ്ച്ച ഗോപാലകൃഷ്ണനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം എത്തിയില്ല. ഏപ്രില്‍ നാലിന് കേസ് വീണ്ടും പരിഗണിക്കും. അന്ന് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നതിനാണ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയത്.
Post Your Comments