വാഷിങ്ടണ്‍: ചൈനയിലെ ടെലികോം സാങ്കേതിക ഭീമനായ വാവെയ്‌ക്കെതിരെ അമേരിക്ക ക്രിമിനല്‍ കേസുകള്‍ ചുമത്തി. കള്ളപ്പണം വെളുപ്പിച്ചെന്നും അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറികടന്ന് കമ്പനിയുടെ ഓഹരി വില്‍ക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് കേസുകള്‍ ചുമത്തിയത്. കേസില്‍ ഉന്നത ഉദ്യോഗസ്ഥയായ സബ്രീന മെങ് വാന്‍സ്‌ഹോ കൂടാതെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 12 കേസാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ തുടങ്ങുന്നതിനു മുമ്പാണ് നടപടി. എന്നാല്‍, അമേരിക്ക ചൈനയുടെ സാമ്പത്തികമേഖലയെ തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ചൈനീസ് വിദേശമന്ത്രി ഗെങ് ഷുവാങ് പറഞ്ഞു.
”നടപടിക്കുപിന്നില്‍ രാഷ്ട്രീയ –സാമ്പത്തികലാഭമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. അമേരിക്ക അവരുടെ അധികാരം ഉപയോഗിച്ച് ചൈനയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്” ഷുവാങ് പറഞ്ഞു. ഇതോടൊപ്പം ‘ടി മൊബൈലി’ലൂടെ വികസിപ്പിച്ചെടുത്ത റോബോട്ടിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് മറ്റൊരു കുറ്റവും ചുമത്തിയിട്ടുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ ഹുവായി നിഷേധിച്ചു. സബ്രീന അമേരിക്കയ്‌ക്കെതിരായി ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ഹുവായ് അറിയിച്ചു.
Post Your Comments