തിരുവനന്തപുരം : പൊലീസിനെ മര്‍ദിച്ച കേസില്‍ ഒളിവിലള്ള എസ്എഫ്ഐ നേതാവായ മുഖ്യപ്രതി മന്ത്രിമാര്‍ പങ്കെടുത്ത പൊതുപരിപാടിയില്‍. പാളയത്ത് പൊലീസിനെ നടുറോഡിലിട്ടായിരന്നു എസ്.എഫ്.ഐ നേതാവായ നസീം പൊലീസിനെ മര്‍ദ്ദിച്ചത്. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.
നസീം മന്ത്രിമാര്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ ഇരിക്കുന്ന ദ്യശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന പരിപാടിയിലാണ് ജാമ്യമില്ലാ കേസിലെ പിടികിട്ടാപ്പുള്ളിയായ നസീം മന്ത്രി എ.കെ. ബാലനും ജലീലും പങ്കെടുത്ത പരിപാടിയുടെ സദസ്സില്‍ ആദ്യാവസാനം ഉണ്ടായിരുന്നത്.
മന്ത്രിമാര്‍ക്കു സുരക്ഷയുമായി പൊലീസ് കോളജില്‍ എത്തിയെങ്കിലും നസീമിനെ കണ്ടതായി ഭാവിച്ചില്ല. പരിപാടി അവസാനിച്ചതോടെ നസീം മടങ്ങുകയും ചെയ്തു. നേരത്തേ വനിതാ മതിലില്‍ അടക്കം നസീം പങ്കെടുത്തതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടും അറസ്റ്റ് ഉണ്ടായില്ല. മര്‍ദനത്തില്‍ പരുക്കേറ്റ പൊലീസുകാരന്റെ മാതാപിതാക്കള്‍ നസീമിനെ പിടികൂടണമെന്നാവശ്യപ്പെട്ടു നല്‍കിയ പരാതിയും പൂഴ്ത്തിയിരിക്കുകയാണ്.
ഡിസംബര്‍ 12 നാണ് പാളയം യുദ്ധസ്മാരകത്തിനു സമീപം ട്രാഫിക് നിയമലംഘനം ചോദ്യം ചെയ്ത പൊലീസുകാരെ ഇരുപതോളം എസ്എഫ്‌ഐക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. അറസ്റ്റ് ചെയ്തവരെ സംഘം ബലമായി പിടിച്ചിറക്കി കൊണ്ടു പോവുകയും ചെയ്തിരുന്നു. സിസിടിവി ദ്യശ്യങ്ങളില്‍ നിന്നും നസീമിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമമെന്നു കണ്ടെത്തിയിരുന്നു.
Post Your Comments