പ്രിയങ്ക ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ ദിവസം ബംഗാളിലെ കിഴക്കന്‍ മിഡ്നാപ്പൂര്‍ ജില്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു പ്രിയങ്കയെ അമിത് ഷാ വിമര്‍ശിച്ചത്.
പ്രിയങ്ക വന്നാല്‍ കോണ്‍ഗ്രസ് 2 ജി അഴിമതിയില്‍ നിന്ന് 3 ജിയിലേക്ക് കടക്കുമെന്ന് അമിത് ഷാ പരിഹസിച്ചു. കേന്ദ്രത്തില്‍ 10 വര്‍ഷമായിരുന്നു യു പി എ ഭരണം. അന്ന് 2 ജിയായിരുന്നു. അന്നവര്‍ 12 ലക്ഷം കോടിയുടെ അഴിമതി നടത്തി. മൂന്നാമത്തെ ജിയായ പ്രിയങ്ക കൂടി വന്നാല്‍ അഴിമതിയുടെ വ്യാപ്തി കൂടുമെന്നും ഷാ പരിഹസിച്ചു. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. കോണ്‍ഗ്രസ് അണികളെ ഉത്തേജിപ്പിച്ച വാര്‍ത്ത പക്ഷെ എതിര്‍പാര്‍ട്ടിക്കാര്‍ മക്കള്‍ രാഷ്ട്രീയത്തിന്റെ തുടര്‍ക്കഥയായാണ് കാണുന്നത്.
ബംഗാളിലെ ഭരണപക്ഷമായ തൃണമൂലിനെതിരെയും ഷാ സ്വജനപക്ഷപാതം ആരോപിച്ചു. മമത ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി രാഷ്ടിയത്തിലേക്കു ഇറങ്ങുവാന്‍ പോകുന്നത് സൂചിപ്പിച്ചായിരുന്നു വിമര്‍ശനം. കുടുംബ വാഴ്ച രാജ്യത്തിന് നല്ലതല്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ബി ജെ പി നേതാക്കന്മാരിലൂടെ ഭരിക്കുമ്പോള്‍ മറ്റു പാര്‍ട്ടികള്‍ ഇടപാടുകാരുടെ പുറകെയാണ്. നരേന്ദ്ര മോദിക്ക് മാത്രമേ കരുത്തുറ്റ ഭരണം നല്കാന്‍ കഴിയുകയുള്ളു മറ്റുള്ളവര്‍ ഭരണം അടിച്ചേല്‍പ്പിക്കുകയാണെന്നും ഷാ പറഞ്ഞു.
Post Your Comments