Latest NewsKerala

ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും ബാങ്ക് സെക്യൂരിറ്റിയ്ക്കും നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം

തിരുവല്ല : ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും ബാങ്ക് സെക്യൂരിറ്റിയ്ക്കും നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം. തിരുവല്ലയിലായിരുന്നു സംഭവം. തിരുവല്ല മല്ലപ്പള്ളി സ്വദേശികളായ അച്ഛനെയും രണ്ട് മക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു.

വൈകീട്ട് ആറരയ്ക്കാണ് തിരുവല്ല കുരിശ് കവലയ്ക്ക് സമീപം ഫെഡറല്‍ ബാങ്കിന്റെ സെക്യൂരിറ്റി ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ സ്വദേശി ഗോപാലകൃഷ്ണനാണ് ആദ്യം മര്‍ദ്ദനമേറ്റത്. എംസി റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ ഇടിക്കാതിരിക്കാന്‍ മാറി നടക്കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. കയ്യേറ്റം തടയാനെത്തിയപ്പോഴാണ് മനോരമ ന്യൂസ് തിരുവല്ല റിപ്പോര്‍ട്ടര്‍ ജിനോ കെ ജോസിനും മര്‍ദ്ദനം ഏറ്റത്.

ജിനോയുടെ മുഖത്തും ചുണ്ടിനും കാലിനും മര്‍ദ്ദനത്തില്‍ പരിക്കേറ്റു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയ ജിനോയെ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം വിട്ടയച്ചു. മല്ലപ്പള്ളി പുതുശ്ശേരി ഐക്കരപ്പടി സ്വദേശികളായ രാജു മക്കളായ ബിജീഷ്, മിനീഷ് എന്നിവരാണ് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button