KeralaLatest News

ചികിത്സ കിട്ടിയില്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കുമെന്ന് കുഞ്ഞനന്തന്റെ ഹര്‍ജി

തന്റെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്

കൊച്ചി : ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ 13 ാം പ്രതി പി.കെ. കുഞ്ഞനന്തന്‍ ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിച്ചു.  ശിക്ഷ സസ്പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നാണ് കുഞ്ഞനന്തന്റെ ആവശ്യം. അതേസമയം ഇതേ ആവശ്യമുന്നയിച്ച് നേരത്തേ ഇയാള്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്. ഇതുവരെ ആറ് വര്‍ഷവും ഏഴു മാസവും തടവ് അനുഭവിച്ചു കഴിഞ്ഞെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം തന്റെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തടവിലിരിക്കെ ശസ്ത്രക്രിയ വേണ്ടി വന്നു. നട്ടെല്ലില്‍ കഴുത്തിന്റെ ഭാഗത്ത് തേയ്മാനം ഉണ്ട്. ആര്‍ത്രൈറ്റിസ് രോഗം കലശലാണ്. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ തേടി. നട്ടെല്ലിലെ ഡിസ്‌ക് തേയ്മാനത്തിന് ശസ്ത്രക്രിയ വേണമെന്നും കുഞ്ഞന്തന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  അനുദിനം ചെല്ലും തോറും
തന്റെ ആരോഗ്യനില വഷളാവുകയാണെന്നും ഇയാള്‍ ഹര്‍ജില്‍ പറയുന്നു.

സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായ കുഞ്ഞനന്തനെ 2012 ലാണ് വിചാരക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. അതേസമയം കുഞ്ഞനന്തന് അനധികൃതമായി പരോള്‍ അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ രംഗത്തെത്തി. പരോള്‍ അനുവദിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രമ ഹര്‍ജി നല്‍കിയിരുന്നു. സര്‍ക്കാരും ജയില്‍ വകുപ്പും ചേര്‍ന്ന് കുഞ്ഞനന്തന് നിയമ വിരുദ്ധമായി പരോള്‍ നല്‍കുന്നതായാണ് രമയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button