മുംബൈ : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്‌സ് 64.20 പോയിന്റ് താഴ്ന്ന് 35592.50ലും നിഫ്റ്റി 9.30 പോയിന്റ് താഴ്ന്നു 10,652.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1144 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 1346 ഓഹരികള്‍ നഷ്ടത്തിലും 140 ഓഹരികള്‍ മാറ്റമില്ലാതെയുമായിരുന്നു വ്യാപാരം. അതേസമയം ഐടി മേഖലയിലെ സ്‌റ്റോക്കുകള്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അദാനി പോര്‍ട്ട്‌സ്, ഭാരതി ഇന്‍ഫ്രാടെല്‍, ബജാജ് ഫിന്‍സെര്‍വ്, സിപ്ല, സണ്‍ ഫാര്‍മ എന്നീ കമ്പനികള്‍ നേട്ടത്തിലെത്തിയപ്പോൾ ഐഷര്‍ മോട്ടോഴ്‌സ്, ഗെയില്‍, യെസ് ബാങ്ക്, എച്ച്പിസിഎല്‍, എല്‍ ആന്‍ഡ് ടി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
Post Your Comments