ജിദ്ദ: ജിദ്ദ ഉള്‍പ്പെടെയുള്ള മക്കാ പ്രവിശ്യ, റാബിഗ്, മദീന എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം മഴ ലഭിച്ചു. മദീന പ്രവിശൃയിലായിരുന്നു ആദ്യം മഴ പെയ്തത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസംതന്നെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മദീനയില്‍ രാവിലെ മുതല്‍ മഴ പെയ്തെങ്കിലും മക്ക പ്രവിശ്യയിലെ ജിദ്ദയിലും സമീപ പ്രദേശങ്ങളിലും ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മഴ പെയ്തത്. മഴയെ തുടര്‍ന്ന് റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി.
ബുറൈമാന്‍, ഹറാസാത്ത്, റാബിഗിലെ ഏതാനും സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മഴയെ തുടര്‍;ന്ന് വൈദൃുതി മുടങ്ങി.
Post Your Comments