2010ല്‍ വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജയുടെ രണ്ടാം ഭാഗം മധുരരാജ റിലീസിനൊരുങ്ങുകയാണ്. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ സഹോദരനായി അഭിനയിച്ചത് പൃഥ്വിരാജായിരുന്നു. മധുരരാജയിലും സര്‍പ്രൈസ് വേഷത്തില്‍ പൃഥ്വി എത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ മധുരരാജയില്‍ അഭിനയിക്കുന്നില്ലെന്ന് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ് തന്നെ രംഗത്തെത്തി. ഒരുപാട് ആസ്വദിച്ച് ചെയ്ത സിനിമയാണ് പോക്കിരി രാജ. മധുര രാജയിലും അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചില്ല. പൃഥ്വിരാജ് പറഞ്ഞു.
അതേസമയം എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ് പോക്കിരിരാജയിലെ കേന്ദ്രകഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റര്‍ ഹെയ്ന്‍ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം.. ഗോപി സുന്ദര്‍ സംഗീതം. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം.
Post Your Comments