
കൊച്ചി : തുമ്പോലാര്‍ച്ച എന്ന ചിത്രത്തിന് നായകന്‍ പ്രേം നസീറിനേക്കാള്‍ പ്രതിഫലം വാങ്ങിയിരുന്നെന്ന ഷീലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രം നസീറിന്റെ മകനും നടനുമായ ഷാനവാസ് രംഗത്തെത്തി.
ഷീല ഒരിക്കലും പ്രേം നസീറിനേക്കാള്‍ പ്രതിഫലം വാങ്ങിയിരുന്നില്ലെന്നും ഷീല അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ തോന്നലാണെന്നും ഷാനവാസ് പറഞ്ഞു.അന്നും ഇന്നും നായികമാര്‍ക്ക് നായകന്‍മാരേക്കാള്‍ പ്രതിഫലം കുറവാണ്. ഇതെല്ലാം വയസ്സാകുമ്പോള്‍ പേരെടുക്കാന്‍ വേണ്ടി പറയുന്നതാണ്. ഇതേ കാര്യം പ്രേം നസീര്‍ ജീവിച്ചിരുന്ന കാലത്തും പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹവും ഇതിന് എതിരൊന്നും പറയില്ലായിരുന്നു, കാരണം അദ്ദേഹത്തിന ആരെയും വേദനിപ്പിക്കാന്‍ താത്പര്യമില്ലായിരുന്നു-ഷാനവാസ് പറഞ്ഞു.
ഒരു സ്വകാര്യ ചാനലില്‍ നടത്തിയ അഭിമുഖത്തിനിടയിലാണ് തുമ്പോലാര്‍ച്ച എന്ന ചിത്രത്തിന് നായകന്‍ പ്രേം നസീറിനേക്കാള്‍ പ്രതിഫലം താന്‍ വാങ്ങിയിരുന്നെന്ന് ഷീല പറഞ്ഞത്.
Post Your Comments