തിരുവനന്തപുരം: ഹർത്താൽ ദിവസം റോഡില്‍ തീയിടുന്നവർക്കെതിരെ പോലീസിന്റെ കർശന നടപടി. ഇത്തരം സാഹചര്യത്തിൽ റോഡുകള്‍ക്ക് കേടുപാടുകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. പ്രതിഷേധങ്ങൾക്കിടയിൽ ദേശീയപാതകള്‍, സംസ്ഥാന പാതകള്‍, മറ്റു പ്രധാനപ്പെട്ട റോഡുകള്‍ എന്നിവയ്ക്ക് നാശനഷ്ടം വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്കി.
പ്രധാന പാതകളും മറ്റും നശിപ്പിക്കുന്നതു പൊതുമുതല്‍ നശീകരണത്തിന്റെ പരിധിയില്‍ വരുമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണു നടപടി. റോഡില്‍ തീയിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന്റെ പരിധിയില്‍ വരും.അക്രമത്തില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുന്‍പ് തന്നെ റോഡുകള്‍ക്കുണ്ടാകുന്ന നാശനഷ്ടം കണക്കാക്കി കോടതിയിലെത്തിക്കാന്‍ ശ്രമിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.
Post Your Comments