Latest NewsIndia

നിങ്ങളുടെ സ്വപ്‌നങ്ങള്‍ രക്ഷിതാക്കള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത് -പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : രക്ഷിതാക്കളുടെ സ്വപ്നങ്ങള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷ പേ ചര്‍ച്ചയുടെ രണ്ടാം പതിപ്പില്‍ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും ആശയ വിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

രക്ഷിതാക്കളോട് എനിക്കൊരു അപേക്ഷയുണ്ട്. നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ സ്വപ്നങ്ങള്‍ കുട്ടികളിലൂടെ നേടണമെന്ന് ഒരിക്കലും കരുതരുത്. എല്ലാ കുട്ടികള്‍ക്കും അവരവരുടേതായ കഴിവും പ്രാപ്തിയുമുണ്ട്. കുട്ടികളുടെ ഈ വശം നമ്മള്‍ മനസിലാക്കേണ്ടത് വളരെ പ്രസക്തമാണ്, മോദി പറഞ്ഞു.

കളിസ്ഥലങ്ങള്‍ മറന്നുകളയരുതെന്ന് കുട്ടികളെ പ്രധാനമന്ത്രി ഉപദേശിച്ചു. 2014ല്‍ കുട്ടികളിലെ പരീക്ഷാ പേടിയെ എങ്ങനെ നേരിടാമെന്ന വിഷയത്തില്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button