ബംഗളൂരു: ചില്ലറ പ്രശ്‌നത്തെ ചൊല്ലി ജീവനക്കാരും യാത്രക്കാരും തമ്മില്‍ തര്‍ക്കം പതിവാണ്. കൃത്യമായ ടിക്കറ്റ് ചാര്‍ജ് കൊടുക്കാന്‍ പറ്റാതെവരുമ്പോള്‍, എത്ര രൂപ നല്‍കിയാലും ബാക്കി രൂപയുടെ കാര്യം ടിക്കറ്റിന്റെ പിന്നില്‍ എഴുതി നല്‍കുന്നതോടെ തീര്‍ന്നു. ഇറങ്ങാന്‍ നേരത്ത് ചോദിച്ചാല്‍ പല കണ്ടക്ടര്‍മാരുടേയും മറുപടി മോശമായിരിക്കുമെന്നു പരക്കെ പരാതിയുണ്ട്.
ടിക്കറ്റിന്റെ ബാക്കി 3 രൂപ ചോദിച്ചതിന് യാത്രക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ബിഎംടിസി ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് തൗസിഫിനെ (21) മര്‍ദിച്ച കേസിലാണ് ബിഎംടിസി ഗുന്‍ജൂര്‍ ഡിപ്പൊയിലെ കണ്ടക്ടര്‍ വെങ്കട്ടചലപതി, ഡ്രൈവര്‍ രാജേഷ് എന്നിവരെ എച്ച്എഎല്‍ പൊലീസ് അറസ്റ്റ്‌ചെയ്തത്.
മാറത്തഹള്ളി-ഐടിപില്‍ റൂട്ടിലോടുന്ന ബസില്‍ കയറിയ മുഹമ്മദിന് ടിക്കറ്റ് നല്‍കിയ ശേഷം ബാക്കി തുക ഇറങ്ങുമ്പോള്‍ തരാമെന്ന് കണ്ടക്ടര്‍ പറഞ്ഞു. ഇറങ്ങാനുള്ള സ്റ്റോപ് എത്തിയപ്പോള്‍ ബാക്കി തുക ചോദിച്ച മുഹമ്മദിനെ പരിഹസിച്ചശേഷം ബസിന്റെ ചവിട്ടുപടിയില്‍ നിന്നു തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് എച്ച്എഎല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments