ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വന്ന് വീട്ടില്‍ പാര്‍പ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ദില്ലി സ്വദേശിയായ കൃഷ്ണ ദത്ത് തിവാരി (40) യാണ് അറസ്റ്റിലായത്. രണ്ടുപെണ്‍കുട്ടികളെയാണ് ഇയാള്‍ വീട്ടിലേക്ക് തട്ടിക്കൊണ്ട് വന്നത്. പെണ്‍മക്കള്‍ വേണമെന്ന ആഗ്രഹം മൂലമാണ് ഇരുവരെയും സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ട് പോയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. തിവാരിക്ക് 12 ഉം 14ഉം വയസുള്ള രണ്ട് ആണ്‍മക്കളാണുള്ളത്.
എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ കാണാതായെന്ന മാതാപിതാക്കളുടെ പരാതിക്ക് പിന്നാലെ നടത്തിയ അന്വേഷണമാണ് തിവാരിയിലെത്തിയത്. കാണാതായ പെണ്‍കുട്ടി പിറ്റേദിവസം സുരക്ഷിതമായി വീട്ടിലെത്തി. തന്നെ ഒരു പബ്ലിക് ടോയ്‍ലറ്റില്‍ നിന്ന് ഒരാള്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. പെണ്‍കുട്ടിയെ ഇയാള്‍ തിരിച്ചുകൊണ്ടവിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
ഇതോടെ പൊലീസ് യുവാവിനെ പിടികൂടുകയായിരുന്നു. രണ്ടുമാസം മുമ്ബ് മറ്റൊരു എട്ടുവയസുകാരിയേയും താന്‍ തട്ടിക്കൊണ്ട് പോയതായി ഇയാള്‍ പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്. എന്നാല്‍ താന്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്നും പെണ്‍മക്കള്‍ ഇല്ലാത്ത വിഷമം തീര്‍ക്കാനാണ് തട്ടിക്കൊണ്ട് പോയതെന്നും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ മറ്റ്താല്‍പ്പര്യങ്ങളില്ലെന്ന് പൊലീസും സ്ഥിരീകരിച്ചു.
Post Your Comments