ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു കുട്ടികളുള്‍പ്പെടെ 12 പേര് മരിച്ചു. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രിയില്‍ രാംഗ്രാഹ് ഗ്രാമത്തിലാണ് സംഭവം. തിലകേശ്വര് കോളനിക്കു സമീപമുള്ളവരാണ് മരിച്ചതെന്നാണ് പോലീസ് നല്കുന്ന വിവരം. അപകടത്തിൽപെട്ട ഒരാളുടെ നില ഗുരുതരമാണ്.
അതേസമയം, സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുമായി സ്നേഹം അറിയിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സംഭവത്തിൽ അനുശോചനം അറിയിച്ചു.
അതേസമയം ആന്ധ്രാപ്രദേശിലും ഇന്നലെ ഒരു അപകടം റിപ്പോർട്ട് ചെയ്തിരുന്നു. 50 കുട്ടികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽ പെടുകയായിരുന്നു.മൂന്ന് കുട്ടികളുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവർ താജുദിൻ വാഹനം ഓടിച്ച സമയത്ത് മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തി. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Post Your Comments