കൊല്ലം : ഇനി കുടുംബശ്രീയുടെ വസ്ത്രങ്ങളും വിപണിയില്‍ എത്തുന്നു. വനിതകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്ന ഫാഷന്‍ ഡിസൈനിങ് പരിശീലനകേന്ദ്രം പുനലൂരില്‍ സജ്ജമായി. പ്രിമെറോ അപ്പാരല്‍ പാര്‍ക്ക് എന്നപേരില്‍ നഗരസഭയുടെയും കുടുംബശ്രീയുടെയും സംയുക്ത സംരംഭമാണിത്. റെഡിമേഡ് വസ്ത്രങ്ങളും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ബ്രാന്‍ഡഡ് വസ്ത്രങ്ങളും ഇവിടെനിന്ന് പുറത്തിറക്കും. ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനുപുറമെയാണ് സ്വന്തം ബ്രാന്‍ഡുകള്‍ പുറത്തിറക്കുക.
ചെമ്മന്തൂര്‍ പ്രൈവറ്റ് സ്റ്റാന്‍ഡിലെ നഗരസഭാ ഷോപ്പിങ് കോംപ്ലക്സിന്റെ മുകള്‍നിലയിലാണ് കേന്ദ്രം. അമ്പത് വനിതകളുടെ നേതൃത്വത്തിലാണ് ആദ്യഘട്ട പ്രവര്‍ത്തനം. ഇതിനായി അരക്കോടി രൂപയുടെ മെഷീനറി സംവിധാനങ്ങള്‍ ക്രമീകരിച്ചുകഴിഞ്ഞു. കെട്ടിടം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ നഗരസഭയാണ് ഒരുക്കിനല്‍കിയത്. ഗുണമേന്മയുള്ള വസ്ത്രങ്ങളുടെ ഉത്പാദനവും പരിശീലനവും ലക്ഷ്യമിടുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് പരിശീലനം ലഭ്യമാക്കി തൊഴില്‍മേഖല വിപുലമാക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴിലവസരവും വരുമാനവും ഉറപ്പാക്കാനാവുമെന്ന് നഗരസഭാധ്യക്ഷന്‍ എം.എ.രാജഗോപാല്‍ പറഞ്ഞു.
Post Your Comments