Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കി കേരളാ പോലീസ്

തിരുവനന്തപുരം: ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അപകടം ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്‌ത്രീകളുടെ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കഴുത്തിൽ ഷാൾ ചുറ്റിക്കെട്ടിയിടാതിരിക്കണമെന്നും പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

‘ഭർത്താവിനോടൊപ്പം യാത്ര ചെയ്ത യുവതിയുടെ ഷാൾ ബൈക്കിന്റെ ചക്രത്തിൽ കുരുങ്ങി ദാരുണാന്ത്യം’ എന്ന വാർത്ത നമ്മൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ കാണാറുണ്ട്. യാത്ര തിരിക്കുന്നതിന് മുൻപ് ഒരു ചെറിയ മുൻകരുതൽ എടുക്കുന്നതിൽ അശ്രദ്ധ കാണിക്കുന്നതിന്റെ ഫലമാണ് ഇത്തരം അപകടങ്ങൾ. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്‌ത്രീകളുടെ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കുക. സാരിയുടെയോ ഷാളിന്റെയോ അറ്റം പിൻചക്രത്തിൽ കുരുങ്ങി അപകടങ്ങൾ ഉണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. അതുപോലെ കഴുത്തിൽ ഷാൾ ചുറ്റിക്കെട്ടിയിടാതിരിക്കുക. അബദ്ധത്തിൽ എവിടെയെങ്കിലും കുരുങ്ങിയാൽ അപകടം ദാരുണമായിരിക്കും. യാത്ര തുടങ്ങുന്നതിന് മുമ്പ് ഈവക മുൻകരുതലുകൾ ഉറപ്പു വരുത്തുക. യാത്രക്കിടയിലും ശ്രദ്ധിക്കുക.

മോട്ടോർ വാഹന നിയമപ്രകാരം ഇരുചക്രവാഹനത്തിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്നവർക്കു പിടിക്കാവുന്ന വിധത്തിൽ ഓടിക്കുന്ന ആളുടെ പിന്നിൽ വാഹനത്തിന്റെ വശത്തായി കൈപിടിയും പാദങ്ങൾ വയ്‌ക്കാൻ ഫുട് റെസ്‌റ്റും പിന്നിലിരിന്ന് യാത്ര ചെയ്യുന്നയാളുടെ വസ്‌ത്രങ്ങൾ ചക്രത്തിന്റെ ഉള്ളിലേക്കു കടക്കാത്ത വിധം ചക്രത്തിന്റെ പകുതിയോളം മൂടുന്ന സാരിഗാർഡും നിർബന്ധമാണ്.

കേവലം ഒരശ്രദ്ധ. അതോഴിവാക്കിയാൽ ലാഭിക്കുന്നത് വിലപ്പെട്ട ഒരു ജീവനാണ്.

ശുഭയാത്ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button