ജോര്‍ജ് ഫെര്‍ണാണ്ടസ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 9 തവണ
ആദ്യമായി ലോക്‌സഭയിലെത്തിയത് 1967ല്‍. പലതവണ കേന്ദ്രമന്ത്രി, കൈകാര്യം ചെയ്തത് പ്രതിരോധത്തിന് പുറമേ വാര്‍ത്താവിനിമയം, വ്യവസായം, റെയില്‍വേ തുടങ്ങിയ വകുപ്പുകള്‍
മംഗലാപുരം സ്വദേശി. 1946 ല്‍ അച്ചനാകാന്‍ പരിശീലനത്തിനായി ബാംഗ്ലൂരിലൈത്തി. 1949 ല്‍ ബോംബെയിലെത്തി സോഷ്യലിസ്റ്റ് ട്രേഡ് യൂണിയന്‍ മൂവ്‌മെന്റില്‍ ചേര്‍ന്നു
അറിയപ്പെടുന്ന സോഷ്യലിസ്റ്റ് നേതാവ്. 1967ല്‍ ബോംബൈയിലെ മുടിചൂടാമന്നനായ എസ്‌കെ പാട്ടീലിനെ പൊതുതെരഞ്ഞെടുപ്പില് പരാജയപ്പെടുത്തി
റെയില്‍വേ സ്റ്റേഷനുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും സ്‌ഫോടനം നത്താന്‍ പദ്ധതിയിട്ട ബറോഡ െൈഡനാമിറ്റ് കേസില്‍ പ്രതിയായി ജയിലില്‍. 1977 ല്‍ മുസഫറില്‍ നിന്ന് പൊതുതെരഞ്ഞെടുപ്പില് ജയിക്കുന്നതു വരെ ജയില്‍വാസം
ജനതാദളില്‍ ചേര്‍ന്ന് 89 മുതല്‍ 90 വരെ വിപി സിംഗ് മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രി
കൊങ്കണ്‍ റെയില്‍വേയുടെ നിര്‍മാണത്തിലും സുപ്രധാനപങ്ക്
94ല്‍ സമതാ പാര്‍ട്ടി രൂപീകരിച്ചു, പിന്നീട് സമതാപാര്‍ട്ടി ബിജെപിയുടെ സഖ്യകക്ഷിയായി
എന്‍ഡിഎ കണ്‍വീനറായും വാജ്‌പേയി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായും സേവനം
Post Your Comments