Latest NewsSaudi ArabiaGulf

സൗദിയില്‍ തൊഴില്‍ വിപണി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു

റിയാദ്‌: സൗദിയില്‍ മൂന്ന് മാസത്തിനിടെ മൂന്നേ കാല്‍ ലക്ഷം പേര്‍ തൊഴില്‍ വിപണി വിട്ടതായി സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിന്റെ കണക്കുകള്‍. വിദേശികള്‍മാത്രമല്ല സ്വദേശികളും തൊഴില്‍ വിടുന്നുതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തിലെ കണക്കാണ് പുറത്ത് വിട്ടത്. 2018 രണ്ടാം പാദത്തിന്റെ അവസാനത്തില്‍ വിപണിയില്‍ ഒരു കോടി മുപ്പത് ലക്ഷം (1,30,18,066) പേരുണ്ടായിരുന്നു. എന്നാല്‍ മൂന്ന് മാസം പിന്നിട്ടപ്പോഴേക്ക് മൂന്നേ കാല്‍ ലക്ഷം പേര്‍ തൊഴില്‍ വിട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

തുടക്കത്തില്‍ ഇതേ കാലയളവില്‍ 15,356 സ്വദേശികളാണ് വിവിധ കാരണങ്ങളാല്‍ ജോലി വിട്ടത്. 2018 മൂന്നാം പാദത്തിന്റെ തുടക്കത്തില്‍ 31,25,343 സ്വേദശികള്‍ ഉണ്ടായിരുന്നത് 31,09,987 പേരായി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴില്‍ വിട്ടവരില്‍ മൂന്ന് ലക്ഷം പേരും വിദേശികളായ പുരുഷന്മാരാണ്. വിദേശി വനിതാ ജോലിക്കാരില്‍ 9,696 പേരും ഇതേ കാലയളവില്‍ ജോലി വിട്ടു.തൊഴില്‍ വിട്ടവര്‍ ഇതര ജോലികളില്‍ പ്രവേശിച്ചതിന്റെ കണക്കുകള്‍ പുറത്ത് വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button