ഉച്ചയൂണിന് കഴിക്കാൻ നാടൻ വിഭവങ്ങളാണ് പൊതുവെ പലർക്കും ഇഷ്ടം. അങ്ങനെയെങ്കിൽ കൊതിയൂറുന്ന പുളിയില്ലാത്ത പുളിയില ഉണ്ടാക്കിയാലോ. മൂവാറ്റുപുഴക്കാരുടെ ഇഷ്ടവിഭവമാണിത്.പിടിയും കോഴിക്കറിയും പോലെ ഇവിടുത്തുകാരുടെ മനം കീഴടക്കിയ മറ്റൊരു രുചിഭേദം. പുളിയുടെ ഇല അരച്ചതും ചെറിയ പരല്‍ മീനുകളും കാന്താരിയും ചെറിയുള്ളിയുമെല്ലാം ചേരുന്ന തനി നാടന്‍ രുചിയാണിത്.
പുളിയിലയാണ് ഇതിന്റെ മര്‍മം. ഒരു പിടി പുളിയുടെ തളിരിലയും ഒരു വെളുത്തുള്ളിയും ചെറിയുള്ളിയും അരമുറി തേങ്ങയും എരിവിനനുസരിച്ചുള്ള കാന്താരി മുളകും ഇഞ്ചിയും ഉപ്പും കറിവേപ്പിലയുമെല്ലാം അമ്മിയിലിട്ട് കുഴമ്പു രൂപത്തില്‍ നന്നായി അരച്ചെടുത്ത് അതിലേക്ക് വൃത്തിയാക്കി വെച്ച ചെറിയ പരല്‍മീനോ പുഴ മീനോ കൊഴുവയോ ചേര്‍ത്ത് വാഴയിലയില്‍ വെച്ച് ആവിയില്‍ ഇലയടയുണ്ടാക്കുന്ന പോലെയാണ് പുളിയില പാകം ചെയ്യുന്നത്.
ഓട്ടുകലത്തില്‍ ചുട്ടെടുത്താലാണ് യഥാര്‍ഥമായ രുചി ലഭിക്കുക. ഓരോ നിമിഷവും കൗതുകമേറുകയായിരുന്നു. എരിവും പുളിയിലയുടെ രുചിയുമാണ് ഈ വിഭവത്തിന്റെ ഹൈലൈറ്റ്. നല്ല നാടന്‍ വിഭവം ചോറിനൊപ്പമാണെങ്കില്‍ ബഹു കേമം. അതിവേഗത്തില്‍ തയ്യാറാക്കാവുന്ന പുളിയില രണ്ടു ദിവസത്തോളം കേടുകൂടാതിരിക്കുകയും ചെയ്യും.
Post Your Comments