Latest NewsFood & Cookery

പടവലങ്ങയുടെ ആരോഗ്യഗുണങ്ങള്‍

പച്ചക്കറികളില്‍ പടവലങ്ങയോട് ആര്‍ക്കും അത്ര പ്രിയമില്ല. എന്നാല്‍ പടവലങ്ങയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചറിഞ്ഞാല്‍ പിന്നൊരിക്കലും നിങ്ങള്‍ പടവലങ്ങ വേണ്ടെന്ന് പറയില്ല. അത്രയ്ക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങയില്‍ ഉള്ളത്. നമ്മളെ ദിനംപ്രതി അലട്ടുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനു സഹായിക്കുന്ന ഒന്നാണ് ഈ പച്ചക്കറി.വൈറ്റമിനുകളായ എ, ബി, സി, മഗ്‌നീഷ്യം, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, അയഡിന്‍ എന്നിവ ആവശ്യത്തിന് അടങ്ങിയ ഒന്നായ പടവലങ്ങയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം.

പ്രമേഹത്തിന്റെ ശത്രുവാണ് പടവലങ്ങ. പ്രമേഹം തടയാന്‍ പടവലങ്ങ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെയും ക്രമീകരിക്കുന്നു.
പനിയുണ്ടെങ്കില്‍ അല്‍പം പടവലങ്ങ നീര് കുടിച്ച് നോക്കൂ. ചെറിയ പനിയൊക്കെ പമ്പ കടക്കും. മാത്രമല്ല പനിയോട് അനുബന്ധിച്ചുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും പടവലങ്ങ ജ്യൂസ് സഹായിക്കും. ഹൃദയത്തെ കാക്കാനും പടവലങ്ങ നല്ലതാണ്. പടവലങ്ങയിലെ പോഷകങ്ങള്‍ രക്തക്കുഴലുകള്‍ ശുചിയാക്കാന്‍ സഹായിക്കും. ഒപ്പം രക്തയോട്ടം വര്‍ധിപ്പിക്കാനും സ്‌ട്രെസ്, വേദന എന്നിവ കുറയ്ക്കാനും സഹായകമാണ്.

മലബന്ധമുണ്ടോ എങ്കില്‍ പിന്നെ പടവലങ്ങയോട് ഒരിക്കലും ‘നോ ‘ പറയരുത്. ഫൈബര്‍ ധാരളമടങ്ങിയ പടവലങ്ങ കഴിക്കുന്നത് മലബന്ധം ഒഴിവാക്കും. ശരീരത്തിലെ വിഷാംശങ്ങള്‍ അകറ്റി ശരീരശുദ്ധി വരുത്താനും ഇത് ഉത്തമമാണ്. നിര്‍ജ്ജലീകരണം തടഞ്ഞു ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ആര്‍ത്രൈറ്റിസ് പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും പടവലങ്ങ കഴിക്കാം.

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പടവലങ്ങ ഉത്തമം. പടവലങ്ങയില്‍ ആന്റിബയോട്ടിക് ഗുണങ്ങള്‍ ധാരാളം ഉണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button