Latest NewsIndia

ചാനലിന് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ നടപടി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, കരണ്‍ ഥാപ്പര്‍, പുണ്യപ്രസൂണ്‍ ബാജ്പേയി എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങാനിരുന്ന ടി.വി ചാനല്‍ ഹാര്‍വെസ്റ്റിന് സംപ്രേഷണാനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍.തങ്ങളുടെ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ സംപ്രേഷണാനുമതി നിഷേധിച്ചതായ പരാതിയുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് രംഗത്തെത്തിയത്. ടാറ്റ സ്‌കൈയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍, ചാനല്‍ എയര്‍ ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്നും കപില്‍ സിബല്‍ ജയ്പൂരില്‍ പറഞ്ഞു.

വീകോണ്‍ മീഡിയയുടെ ഉടമസ്ഥതയിലുള്ളതാണ് ചാനല്‍. കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, പി ചിദംബരം എന്നിവര്‍ക്കൊപ്പം കര്‍ണാടക കോണ്‍ഗ്രസ് നേതാവായ ഡികെ ശിവകുമാര്‍, വ്യവസായി നവീന്‍ ജിന്‍ഡാല്‍ എന്നിവരും ചാനലിനായി പണം മുടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.റിപ്പബ്ലിക് ദിനത്തില്‍പ്രവര്‍ത്തനമാരംഭിക്കാനായിരുന്നു പദ്ധതി.

ഹാര്‍വസ്റ്റ് ചാനലില്‍ ബര്‍ക്കാ ദത്തിനും കരണ്‍ ഥാപ്പറിനും പുറമെ മുന്‍ ഇന്ത്യാ ടുഡേ മാധ്യമ പ്രവര്‍ത്തക സീമി പാശാ, ടൈംസ് നൌവില്‍ നിന്നുള്ള മുന്‍ മാധ്യമ പ്രവര്‍ത്തക വിനീത് മല്‍ഹോത്ര എന്നിവരും ചാനലിന്റെ ഭാഗമാണ്. വീക്കോണ്‍ മീഡിയക്ക് കീഴില്‍ ഇതിനോടകം ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളില്‍ നിരവധി ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ചാനല്‍ വരുന്നതെന്ന് അണിയറയില്‍ നേരത്തെ തന്നെ സംസാരമുണ്ടായിരുന്നു. എന്നാലിതിനിടയിലാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇത്തരമൊരു തിരിച്ചടി ഉണ്ടായിരിക്കുന്നത്.

shortlink

Post Your Comments


Back to top button