വിദേശത്ത് ഫെലോഷിപ്പിനായി അഞ്ച് അവസരങ്ങള്‍
ഏഷ്യ ഗ്ലോബല്‍ ഫെലോസ് പ്രോഗ്രാം
പബ്ലിക് പോളിസി രംഗത്തു തൊഴില്‍ പരിചയമുള്ളവര്‍ക്കു നേതൃപരിശീലനത്തിനുഹോങ്കോങ് സര്‍വകലാശാലയിലെ ഏഷ്യ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്കുന്നു.കാലാവധി: 2019 ഓഗസ്റ്റ് 19 – നവംബര്‍ 15. യോഗ്യത:8- 25 വര്‍ഷം ജോലി പരിചയം. പൊളിറ്റിക്സ്, പോളിസി മേക്കിങ്, പോളിസി റിസര്‍ച്, സിവില്‍ സൊസൈറ്റി, ബിസിനസ് മേഖലകളില്‍ താല്പര്യമുള്ളവരാകണം. അവസാന തീയതി: ജനുവരി 31.കൂടുതല്‍ വിവരങ്ങള്‍ക്ക് www.asiaglobalfellows.hku.hk വെബ്സൈറ്റ് സന്ദര്‍ശിക്കുക.
കോമണ്‍വെല്‍ത്ത് ഷെയേഡ് സ്കോളര്‍ഷിപ്
വിവിധ ബ്രിട്ടിഷ് യൂണിവേഴ്സിറ്റികളില്‍ ബിരുദാനന്തര ബിരുദ പഠനത്തിനു ബ്രിട്ടിഷ് സര്‍ക്കാരിന്റെ ഇന്റര്‍നാഷനല്‍ ഡവലപ്മെന്റ് വകുപ്പ് നല്കുന്നു. കാലാവധി: 2019 ഒക്ടോബര്‍ മുതല്‍ ബിരുദം/ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. അവസാന തീയതി: മാര്‍ച്ച് 14.വെബ്സൈറ്റ്: www.cscuk.dfid.gov.uk
വില്യം ജെ. ക്ലിന്റന് ഫെലോഷിപ്
ഇന്ത്യയില്‍ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ സന്നദ്ധസംഘടനകളില്‍ സേവനത്തിന് അമേരിക്കന്‍ ഇന്ത്യ ഫൗണ്ടേഷന് നല്കുന്നു. കാലാവധി: 2019 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷം. യോഗ്യത: ബിരുദം, പ്രായപരിധി: 34 വയസ്സ്. അവസാന തീയതി: ജനുവരി 31.വെബ്സൈറ്റ്: www.aif.org
ചീവ്നിങ് ഗുരുകുല്‍
വിവിധ മേഖലകളിലെ പ്രഫഷനലുകള്‍ക്കു ബ്രിട്ടിഷ് സര്‍ക്കാരിന്റെ ഫോറിന് ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫിസും ഓക്സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്നു നല്കുന്നു. കാലാവധി: 2019 സെപ്റ്റംബര്‍ മുതല്‍ 12 ആഴ്ച.യോഗ്യത: 10 വര്‍ഷം ജോലി പരിചയം വേണം. ഇംഗ്ലിഷ് യോഗ്യതാനിര്‍ണയ പരീക്ഷ വിജയിക്കണം.അവസാന തീയതി: ഫെബ്രുവരി 27. വെബ്സൈറ്റ്: www.chevening.org
കോമണ്‍വെല്‍ത്ത് സ്പ്ലിറ്റ് സൈറ്റ് സ്കോളര്‍ഷിപ്
ബ്രിട്ടിഷ് യൂണിവേഴ്സിറ്റികളില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രോഗ്രാമുകളില്‍ ഒരു വര്‍ഷത്തെ ഗവേഷണത്തിനു ബ്രിട്ടിഷ് സര്‍ക്കാരിന്റെ ഇന്റര്‍നാഷനല്‍ ഡവലപ്മെന്റ് വകുപ്പ് നല്കുന്നു. കാലാവധി: 2019 ഒക്ടോബര്‍ മുതല്‍ ഒരു വര്‍ഷം. യോഗ്യത: ഇന്ത്യയില്‍ അംഗീകൃത സര്‍വകലാശാലകളില്‍ സെപ്റ്റംബറിനകം പിഎച്ച്ഡിക്ക് റജിസ്റ്റര്‍ ചെയ്തവരാകണം. അവസാന തീയതി: ഫെബ്രുവരി 4. വെബ്സൈറ്റ്: www.cscuk.dfid.gov.uk…
Post Your Comments