കൊച്ചി : ശബരിമലയില്‍ വീണ്ടും യുവതികളെ പ്രവേശിപ്പിക്കാന്‍ നീക്കം നടക്കുന്നതായി സൂചന. നേരത്തേ ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികളെ ശബരിമലയില്‍ പ്രവേശിക്കാന്‍ സഹായിച്ച നവോത്ഥാന കേരളം ശബരിമലയിലേക്ക് ഫേസ്ബുക്ക് കൂട്ടായ്മ തന്നെയാണ് ഇതിനു പിന്നിലും. മാസപൂജകള്‍ക്കായി കുംഭം ഒന്നിന് ശബരിമല നട തുറക്കുമ്പോള്‍ യുവതികളെ പ്രവേശിപ്പിക്കാനാണ് പദ്ധതി. ഇതു സംബന്ധിച്ച് തൃശൂരില്‍ ആലോചനാ യോഗം ചേര്‍ന്നു.
ഒന്നു മുതല്‍ അഞ്ച് വരെയുള്ള തീയതികളിലാണ് യുവതികളെ എത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. വ്യത്യസ്ത സമയങ്ങളായിട്ടായിരിക്കും ഇവരെ ശബരിമലയില്‍ എത്തിക്കുക. രണ്ടോ മൂന്നോ പേരടങ്ങുന്ന ചെറു സംഘങ്ങളാണ് ശബരിമലയിലേയ്ക്ക് തിരിക്കുക. അതേസമയം യുവതികളെ തടയുന്നവരെ ഏതുവിധേനയും നേരിടാനും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. നേരത്തേ ശബരിമല ദര്‍ശനത്തിന് എത്തിയ രഷ്മ നിഷാന്തും ഷാനില എന്നിവരെ പ്രതിഷേധക്കാര്‍ തടഞ്ഞ് മടക്കി അയച്ചിരുന്നു.
ബിന്ദു തങ്കം കല്യാണി, മൈത്രേയന്‍, ശ്രേയസ് കണാരന്‍ തുടങങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30-ഓളം പേര്‍ യോഗത്തിന് എത്തിയിരുന്നു. അതേസമയം സുപ്രൂം കോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച യുവതികളെ ഒറ്റപ്പെടുത്തി ആക്രിക്കുന്നതിനെതിരെ പ്രചാരണം നടത്താനും യോഗത്തില്‍ തീരുമാനിച്ചു.
Post Your Comments