Latest NewsIndia

നാട്ടാന സെന്‍സസ് ; ഇന്ത്യയില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളത് 2454 ആനകള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളത് ആകെ 2454 ആനകള്‍. ഇന്ത്യയിലെ ആദ്യ നാട്ടാന സെന്‍സസ് പ്രകാരമാണിത്. വ്യക്തികളുടെ മാത്രമല്ല അമ്പലങ്ങളുടെയും മൃഗശാലകളുടെയും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ഉടമസ്ഥതയിലുള്ള ആകെ നാട്ടാനകളുടെ എണ്ണമാണിത്.

ഇന്ത്യയിലെ ആകെ ആനകളുടെ എണ്ണത്തില്‍ 58 ശതമാനവും കേരളം, ആസാം എന്നീ സംസ്ഥാനങ്ങളിലാണ് ഉള്ളത്. ആസാമില്‍ 905 ആനകളും കേരളത്തില്‍ 518 ആനകളുമാണ് സ്വകാര്യ ഉടമസ്ഥതയിലുള്ളത്. മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് ഫോറസ്റ്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ആണ് ഈ വിവരം.

ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്വീകരിച്ച കണക്കുകള്‍പ്രകാരം 664 നാട്ടാനകള്‍ക്ക് നിയമപ്രകാരമുള്ള രേഖകളൊന്നുമില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. കണക്കുകള്‍ പ്രകാരം 560 ആനകള്‍ വിവിധ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്കളുടെ ഉടമസ്ഥതയിലാണ് ഉള്ളത്. 85 ആനകള്‍ മൃഗശാലകളിലും, 26 ആനകള്‍ സര്‍ക്കസ് കമ്പനികളുടെ കൈവശവും ആണ് ഉള്ളത്. ഇത് കൂടാതെ 96 ആനകള്‍ ക്ഷേത്ര ട്രസ്റ്റുകളുടെ ഉടമസ്ഥതയിലും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button