പുത്തൂര്‍ : ഇ-ഹെല്‍ത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇലക്ട്രോണിക് ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.
ഇ-ഹെല്‍ത്ത് കാര്‍ഡുകള്‍ യാഥാര്‍ഥ്യമാകുന്നതോടെ ഒരാളുടെ മുഴുവന്‍ ആരോഗ്യവിവരങ്ങളും ലഭ്യമാകും. കേന്ദ്രസര്‍ക്കാര്‍ ഇതിനായി 96 കോടി രൂപ നല്‍കിയിട്ടുണ്ട്. 500 കോടിയിലധികം രൂപ ചെലവാകുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ചുമതലയില്‍ നടപ്പാകുന്നതോടെ ലോകത്തുതന്നെ ഇത് ആദ്യ സംരംഭമാകും. ജില്ലാ ആശുപത്രികളെല്ലാം ഹൃദയ ശസ്ത്രക്രിയവരെ നടത്താന്‍ കഴിയുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ആര്‍ദ്രം പദ്ധതി പ്രകാരം ആരോഗ്യകേന്ദ്രങ്ങളും ആശുപത്രികളുമെല്ലാം രോഗീസൗഹൃദങ്ങളായിക്കൊണ്ടിരിക്കുന്നു
ആരോഗ്യസേനയുടെ സജീവമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിടത്തെല്ലാം പകര്‍ച്ചവ്യാധികളെ ഫലപ്രദമായി തടയാന്‍ കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments