Latest NewsKerala

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പണം ഈടാക്കുന്നത് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പണം ഈടാക്കുന്നത് നിര്‍ത്തലാക്കണമെന്നും ഇതിനുള്ള ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമുള്ള ആവശ്യവുമായി ബിനോയ് വിശ്വം എം.പി. കേരള പ്രവാസി ഫെഡറേഷന്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കണം. അംബാനിമാര്‍ക്കും നീരവ് മോദിമാര്‍ക്കും മാത്രം വായ്പ നല്‍കുന്ന ബാങ്കുകള്‍ പ്രവാസികള്‍ക്കു വേണ്ടിയും വാതില്‍ തുറക്കണം. പ്രവാസി ക്ഷേമനിധിയിലെ പ്രായപരിധി എടുത്തുകളയാന്‍ സര്‍ക്കാര്‍ ഇനിയും വൈകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button