KeralaLatest News

ട്രെയിന്‍ യാത്രകള്‍ ജനപ്രിയമാക്കാനൊരുങ്ങി റെയിൽവേ

തിരുവനന്തപുരം: ട്രെയിന്‍ യാത്രകളില്‍ ഇന്ത്യയില്‍ എവിടേക്കും ജനറല്‍ ടിക്കറ്റും എടുക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ UTS APP പരിഷ്‍കരിച്ച്‌ റെയില്‍വേ. സാധാരണ യാത്രാടിക്കറ്റുകള്‍ക്ക് പുറമേ സീസണ്‍ടിക്കറ്റും പ്ലാറ്റ് ഫോം ടിക്കറ്റും ആപ്പ് വഴി ലഭിക്കും. മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ഇത് രജിസ്റ്റർ ചെയ്യേണ്ടത്. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, റെയില്‍വാലറ്റ് എന്നിവ വഴി പണമടയ്ക്കാം. റെയില്‍വേസ്റ്റേഷന് തൊട്ടടുത്തുവെച്ച്‌ ടിക്കറ്റെടുക്കാം. എന്നാല്‍, സ്റ്റേഷനകത്തുവെച്ചോ ട്രെയിനില്‍ വെച്ചോ ടിക്കറ്റെടുക്കാൻ ഇതിലൂടെ കഴിയില്ല.

shortlink

Related Articles

Post Your Comments


Back to top button