ബിഎസ്പി നേതാവ് മായാവതിയെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി ബിജെപി. 1995 ല്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന മായാവതിയെ ലഖ്‌നൗ ഗസ്റ്റ് ഹൗസില്‍ കയറി സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അഖിലേഷ് യാദവിന്റെ പിതാവും എസ്പി നേതാവുമായ മുലായം സിംഗ് യാദവിന്റെ അറിവോടെ നടന്ന സംഭവം ബിജെപി വീണ്ടും കുത്തിപ്പൊക്കുകയായിരുന്നു.
ബിജെപിയെ തോല്‍പ്പിക്കാന്‍ എസ്പിയുമായി സഖ്യത്തിന് തയ്യാറായ ് മായാവതിയെ അഖിലേഷ് യാദവ് ഷാള്‍ പുതപ്പിക്കുന്ന ഫോട്ടോക്ക് താഴെ വന്ന കമന്റ് ബിജെപി നേതാവ് എംഎന്‍ പാണ്ഡ്യയാണ് എടുത്തുപറഞ്ഞ് വിവാദമാക്കിയത്. ഗസ്റ്റ് ഹൗസില്‍ വച്ച് എന്റെ അച്ഛന്‍ ഊരിമാറ്റിയ ഷാളാണിതെന്ന് അഖിലേഷ് പറയുന്ന രീതിയിലാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ഈ കമന്റ് പരാമര്‍ശിച്ച് പാണ്ഡ്യ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.
മായാവതി ആണോ പെണ്ണോ അല്ലെന്നും ഷണ്ഡനേക്കാള്‍ കഷ്ടമാണെന്നും കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എ സാധന സിംഗ് നടത്തിയ പരാമര്‍ശവും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ക്ഷമ പറഞ്ഞാണ് എംഎല്‍എ വിവാദത്തില്‍ നിന്ന് തടിയൂരിയത്. അഖിലേഷ് യാദവുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മായാവതിയുടെ തീരുമാനം യുപിയിലെ ബിജെപി നേതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. 2014 ലെ മിന്നുന്ന വിജയം നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് യുപിയില്‍ സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത സാഹചര്യമാണ്. പോരാത്തതിന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്്തിന് ചുക്കാന്‍ പിടക്കാന്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക ഗാന്ധി എത്തുന്നതും ബിജെപിക്ക് നല്ല വെല്ലുവിളിയാണ്.
Post Your Comments