മുബൈ: ശിവസേനാ നേതാവ് ശൈലേഷ് നിംസയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ഭാര്യ വൈശാലി നിംസയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുബൈ താനെയിലെ കല്യാണ്‍ ജയിലിലാണ് ഞായറാഴ്ച രാവിലെ വൈശാലിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുളിമുറിയില്‍ കയറിയ വൈശാലി കുറേ സമയമായിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
2018 ഏപ്രില്‍ 20നാണ് ഷഹാപൂര്‍ താലൂക്കിലെ ശിവസേനാ നേതാവായിരുന്ന ശൈലേഷ് നിംസയുടെ പാതി കരിഞ്ഞ മൃതദേഹം ഗണേഷ് പുരിയിലെ കാട്ടില്‍നിന്ന് കണ്ടെടുക്കുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തില്‍ വൈശാലിയുടെ പങ്ക് തെളിഞ്ഞത്. മറ്റൊരു സ്ത്രീയുമായുള്ള ശൈലേഷിന്റെ ബന്ധമാണ് വൈശാലിയെ കൊലപാതകത്തിലേക്ക് നയിച്ചത്. ഈ ബന്ധത്തെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. ഉപേക്ഷിച്ചുപോകുമെന്ന് ശൈലേഷ് പലതവണ ഭീഷണിപ്പെടുത്തുകയുമുണ്ടായി. വിവാഹബന്ധം വേര്‍പെടുത്താനുള്ള രേഖകളില്‍ വൈശാലിയെ ബലംപ്രയോഗിച്ച് ശൈലേഷ് ഒപ്പിടുവിക്കുകയും ചെയ്തു. സ്വത്ത് നഷ്ടപ്പെടുമെന്ന ഭയത്താലാണ് ഇവര്‍ വാടകക്കൊലയാളിയെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഒന്നരലക്ഷത്തോളം രൂപയാണ് ഇവര്‍ ഇതിനായി നല്‍കിയത്. ശൈലേഷിന്റെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊന്ന ശേഷം മൃതദ്ദേഹം ഗണേഷ് പുരിയിലെ കാട്ടില്‍ കൊണ്ടുപോയി കത്തിക്കുകയായിരുന്നു.
Post Your Comments