ന്യൂഡല്‍ഹി: കേരളത്തിന്റെ സംസ്കാരം പുരോഗമനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ അകറ്റി നിര്‍ത്തുന്നതുകൊണ്ടാണ് കേരളം പുരോഗതിയുള്ള സമൂഹമായി നിലനില്‍ക്കുന്നത്. ഭരണഘടനാമൂല്യങ്ങള്‍ പ്രചരിപ്പിക്കാനും ക്രമസമാധാനം നിലനിര്‍ത്താനും കേരളീയര്‍ ശ്രമിക്കാറുണ്ട്. മോദിക്കും ആര്‍എസ്എസിനും ബിജെപിയ്ക്കും ശീലമില്ലാത്തതാണിത്. അതുകൊണ്ടാണ് ബിജെപിക്ക് കേരളത്തില്‍ സ്ഥാനമില്ലാത്തതെന്നും യെച്ചൂരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Post Your Comments