മ്യൂസിക് ബാന്‍ഡുകള്‍ എപ്പോഴും യുവാക്കള്‍ക്ക് ഹരം പകരുന്നൊരു കാര്യമാണ്. എന്നാല്‍ ബാന്‍ഡിലെ പാട്ടുകാരും ഇന്‍സ്ട്രമെന്റ്‌സ് വായിക്കുന്നതുമെല്ലാം കന്യാസ്ത്രീകളാവുക എന്നത് ഏറെ വ്യത്യസ്തമായ ഒരു കാഴ്ചയാണ്. അങ്ങനെയൊരു കാഴ്ചയായി മാറിയിരിക്കുകയാണ് പനാമയില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ ആഘോഷ പ്രതീതിയോടെ നടന്ന കന്യാസ്ത്രീകളുടെ മ്യൂസിക് ബാന്‍ഡ്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് എത്തിയത്.
https://www.facebook.com/shalomworld/videos/689171814876039/
കന്യാസ്ത്രീകളുടെ അതിശയിപ്പിക്കുന്ന പ്രകടനത്തിനൊപ്പം നൃത്തം ചെയ്താണ് യുവജനങ്ങള്‍ രാവ് ആഘോഷമാക്കിയത്. പെറുവില്‍ നിന്നുള്ള ‘ദി സിസ്റ്റേഴ്സ് ഓഫ് സിയര്‍വാസ്’ എന്ന 11 അംഗ കന്യാസ്ത്രീ ബാന്‍ഡാണ് അസാധ്യ അവതരണം കൊണ്ട് ഹൃദയം കീഴടക്കിയത്. ഒരു ജനതയെ മുഴുവന്‍ കയ്യിലെടുത്തതും. സിയര്‍വാസ് എന്ന സ്പാനിഷ് വാക്കിന്റെ അര്‍ത്ഥം ‘സെര്‍വന്റ്സ്’ എന്നാണ്. ഈശോയ്ക്ക് വേണ്ടി ജോലി ചെയ്യുന്നവര്‍ എന്ന ആശയം ഉള്‍ക്കൊണ്ടാണ് തങ്ങളുടെ ബാന്‍ഡിന് ഇവര്‍ ഇത്തരമൊരു പേരിട്ടത്. 2014 ല്‍ രൂപീകരിച്ച ബാന്‍ഡിലുള്ള 11 കന്യാസ്ത്രീമാരും 20നും 40 നും വയസിനിടയിലുള്ളവരാണ്.
Post Your Comments