Latest NewsKerala

വിദ്യാഭ്യാസത്തിന് ഒറ്റ ഡയറക്ടറേറ്റ് ; വിശദീകരണവുമായി സമിതി

കോഴിക്കോട് : ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളുടെ നിയന്ത്രണവും ഏകോപനവും ഒരു ഡയറക്ടറേറ്റിന് കീഴിലാക്കണമെന്ന വിദഗ്ദ്ധസമിതിയുടെ ശുപാർശയ്ക്ക് വിശദീകരണവുമായി വിദ്യാഭ്യാസ പരിഷ്കരണ പഠനസമിതി അധ്യക്ഷൻ ഡോ. എം എ ഖാദർ. എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തിയതിന് ശേഷമാണ് സമിതി ശുപാർശകൾ സമർപ്പിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഡോ. എം എ ഖാദർ പറഞ്ഞു.

വിദ്യാഭ്യാസഘടനയിലെ ഈ അഴിച്ചുപണി വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനസാഹചര്യം ഉണ്ടാക്കും. ക്ലാസുകൾ ഒരു ഡയറക്ടറേറ്റിന് കീഴിൽ വരുന്നതോടെ കൂടുതൽ നിയന്ത്രണവും ഏകോപനവും കൈവരും. അധ്യാപകരുടെ യോഗ്യതയിൽ മാറ്റം വരുത്താതെ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലാവാരം ഉറപ്പ് വരുത്താനാവില്ല. ക്ലാസുകളുടെ ലയനത്തിനെതിരെ ഹയർസെക്കണ്ടറി അധ്യാപക സംഘടനകൾ ഉയർത്തുന്ന പ്രതിഷേധം വസ്തുതകൾ ശരിയായ രീതിയിൽ മനസിലാക്കത്തതുകൊണ്ടാണ്. ശുപാർശകൾ തിടുക്കപ്പെട്ട് നടപ്പിലാക്കേണ്ടതിലെന്നും സർക്കാർ സമവായത്തിലൂടെ പരിഷ്കരണങ്ങൾ നടപ്പില്ലാക്കുമെന്നാണ് കരുതുന്നതെന്നും എം എ ഖാദർ പറഞ്ഞു.

പ്രൈമറി, സെക്കൻഡറി തലങ്ങളിൽ അദ്ധ്യാപക യോഗ്യത ഉയർത്തണമെന്ന ശുപാർശ നിലവിലുള്ളവർക്ക് ബാധകമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. പ്രൈമറി സ്കൂളിൽ പ്ലസ് ടുവും ​ടി.ടി.സിയും, ഹൈസ്കൂളിൽ ബിരുദവും ബി.എഡുമാണ് ഇപ്പോൾ അടിസ്ഥാന യോഗ്യത. ബിരുദവും ബിരുദ തലത്തിലുള്ള പ്രൊഫഷണൽ യോഗ്യതയും പ്രൈമറിക്കും, ബിരുദാനന്തര ബിരുദവും ബിരുദ തലത്തിലുള്ള പ്രൊഫഷണൽ യോഗ്യതയും സെക്കൻഡറിക്കും വേണെന്നാണ് ശുപാർശ. ഇത് ഘട്ടംഘട്ടമായി അടുത്ത പത്ത് വർഷത്തിനകം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button