സ ന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസ് മന്ദഗതിയില്‍. കേസന്വേഷണം നിലച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചിട്ട് ഇന്നേക്ക് മൂന്ന് മാസം തികയുകയാണ്. പക്ഷേ ഇതിനെതിരെയുളള കേസ് എങ്ങുമെത്തിയിട്ടില്ല.
മൊഴിയുടെ വെളിച്ചത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാ ചിത്രം തയ്യാറാക്കിയെങ്കിലും അതും പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല. എന്ത് കൊണ്ടാണ് രേഖാ ചിത്രം പുറത്ത് വിടാത്തത് എന്നതിനുളള മറുപടിയും പോലീസ് ഇതുവരെ നല്‍കിയിട്ടില്ലാത്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേസ് അന്വേഷണം തുടങ്ങിയിട്ട് ദീര്‍ഘ നാളുകളായിട്ടും നീക്ക് പോക്ക് ഉണ്ടാക്കാത്തതില്‍ സന്ദീപാനന്ദ ഗിരിയുടെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു അക്ഷേപവും ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം ഡി.സി.പി ആര്‍. ആദിത്യയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷിച്ചെങ്കിലും ഇതുവരെ കത്തിച്ചയാളെ പിടിച്ചിട്ടില്ല.
അന്വേഷണ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന കമ്മീഷ്ണര്‍ പി. പ്രകാശിനെ സ്ഥലം മാറ്റുകയും ഡി.സി.പി. ആര്‍. ആദിത്യ ശബരിമല ഡ്യൂട്ടിക്ക് പോവുകയും ചെയ്തതോടെ അന്വേഷണം നിലക്കുകയും ചെയ്തിരുന്നു.
Post Your Comments