ബാബറി മസ്ജിദ് ഭൂമി തര്‍ക്കക്കേസ് സുപ്രീം കോടതിയില്‍ വൈകുന്നതിനെതിരെ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. സുപ്രീംകോടതി കേസിന് മുന്‍ഗണന നല്‍കണം. ഒരു പൗരനെന്ന നിലയില്‍ താനും രാജ്യത്തെ എല്ലാ ജനങ്ങളും അയോധ്യയില്‍ അതേ സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിച്ച് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
ബാബറി കേസ് നാളെ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാമക്ഷേത്ര നിര്‍മ്മാണ വിഷയം സജീവമാക്കി നിര്‍ത്തുകയാണ് ബി.ജെ.പി നേതൃത്വം. ബാബറി മസ്ജിദ് -രാം ജന്മ ഭൂമി തര്‍ക്കം 70 വര്‍ഷമായി നില നില്‍ക്കുന്നു. സുപ്രീംകോടതി ഭരണഘടന ബഞ്ച് നാളെ പരിഗണിക്കാനിരുന്ന കേസ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അവധിയില്‍ ആയതിനാല്‍ മാറ്റി വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വാക്കുകള്‍.
Post Your Comments