KeralaLatest News

അക്രമം നടത്തി നാട്ടില്‍ കലാപമുണ്ടാക്കുന്നതിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് പി ജയരാജന്‍

കണ്ണൂര്‍ : അക്രമം നടത്തി നാട്ടില്‍ കലാപമുണ്ടാക്കുന്നതിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഇത്തരം ശ്രമങ്ങളെ ബഹുജനങ്ങളെ ഉപയോഗിച്ച് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ തകര്‍ന്ന സിപിഐഎം കനാല്‍കര ബ്രാഞ്ചഗം നെല്ലിക്ക രഞ്ചിത്തിന്റെ വീട് സന്ദര്‍ശിച്ചായിരുന്നു ജയരാജന്റെ പ്രതികരണം. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടുകൂടി അക്രമികള്‍ ബോംബെറിഞ്ഞത്. വീടിന് നേരെ എറിഞ്ഞ ബോംബ് മുന്‍ഭാഗത്തെ ചുമരില്‍ കൊണ്ട് പൊട്ടുകയായിരുന്നു. ജനല്‍ വാതിലുകളും ഗ്ലാസ്സുകളും പാടെ തകര്‍ന്നു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും കേട് പാടുകള്‍ പറ്റിയിട്ടുണ്ട്.

ജില്ലാ കമ്മറ്റി അംഗം പി ബാലന്‍, കെ മനോഹരന്‍, ഏരിയാ സെക്രട്ടറി കെ ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെകെ രാജീവന്‍, പഞ്ചായത്ത് പ്രസിഡന്റ് ടി ഷബ്‌ന, സിപിഐ നേതാവ് എ പ്രദീപന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button