പുത്തന്‍ ഫീച്ചറുകളുമായി ജിമെയില്‍. മെയില്‍ അയയ്ക്കുന്ന സമയത്ത് സംഭവിച്ച തെറ്റുകള്‍ തിരുത്താനും എഡിറ്റ് ചെയ്യാനും സഹായിക്കുന്ന മൂന്ന് ഫീച്ചറുകളാണ് അവതരിപ്പിച്ചത്. മെയില്‍ അയക്കുന്നതിനിടെ ഏതെങ്കിലും ഡാറ്റ ഡിലീറ്റായാല്‍ അത് തിരിച്ചെടുക്കാനായി അണ്‍ഡു ബട്ടണ്‍ മെയില്‍ കംപോസിംഗില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. അറിയാതെ അണ്‍ഡു ആയ ഡാറ്റ തിരികെ കിട്ടാന്‍ റീഡു ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്.
നിലവില്‍ മെയില്‍ കംപോസിംഗ് സമയത്ത് ബോള്‍ഡ്, ഇറ്റാലിക്‌സ്, അണ്ടര്‍ലൈന്‍ ഓപ്ഷന്‍ കാണാൻ സാധിക്കും. ഇനി സ്‌ട്രൈക് ത്രൂ ടെക്സ്റ്റും കംപോസിംഗില്‍ ഇടംനേടും. അതേസമയം അതിവേഗം ഇമെയില്‍ അയയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഈ ഫീച്ചര്‍ അല്‍പ്പം തടസ്സം സൃഷ്ടിക്കുമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഫോര്‍മാറ്റില്‍ ഇമെയില്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന ഫീച്ചറാണ് ഇതിൽ മികച്ചത്. മറ്റ് ഇമെയില്‍ സേവനദാതാക്കള്‍ നേരത്തതന്നെ അവതരിപ്പിച്ചിരുന്നെങ്കിലും. ഏറെ ആവശ്യമായ ഒന്നാണെന്ന തിരിച്ചറിഞ്ഞതിനാലാണ് ഇത് ഇപ്പോൾ അവതരിപ്പിച്ചത്. ഈ ഫീച്ചറുകളെ ആവശ്യമെങ്കില്‍ ഡിഫോള്‍ട്ടായും ക്രമീകരിക്കാവുന്നതാണ്. അധികം വൈകാതെ തന്നെ ഈ ഫീച്ചറുകൾ മെയിലിൽ ഇടം നേടുമെന്നാണ് റിപ്പോർട്ട്.
Post Your Comments