മുസഫര്‍നഗര്‍: മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് നേതാക്കള്‍ പ്രതികളായ കേസുകള്‍ ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. 18 കേസുകള്‍ പിന്‍വലിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. യു.പിയുടെ പ്രത്യേക നിയമസെക്രട്ടറി ജെ.ജെ സിങ് മുസഫര്‍നഗര്‍ ജില്ലാ മജിസ്ട്രേറ്റായ രാജീവ് ശര്‍മക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി.
ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കള്‍ പ്രതികളായ കേസുകളാണ് പിന്‍വലിക്കുന്നത്. എം.പിമാരായ സഞ്ജീവ് ബല്യാണ്‍, ഭാരതേന്ദ്ര സിങ്, എം.എല്‍.എമാരായ സംഗീത് സോം, ഉമേഷ് മാലിക്ക് തുടങ്ങിയവര്‍ പ്രതികളായ കേസുകളാണ് പിന്‍വലിക്കുന്നത്.
2013 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടന്ന കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും 40,000 പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു. കലാപകേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സേനയെ യു.പി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതില്‍ 175 കേസുകളില്‍ എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 6869 പേര്‍ക്കെതിരില്‍ കേസ് എടുക്കുകയും 1480 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തെളിവില്ലാത്ത കാരണങ്ങളാല്‍ 54 കേസുകളിലെ 418 പേരെ വെറുതെവിടുകയായിരുന്നു.
Post Your Comments