തൃശ്ശൂര്‍ :തന്റെ സിനിമ വെളിച്ചം കാണിക്കില്ലെന്നു സംഘ്പരിവാര്‍ ഭീഷണിയുണ്ടെന്ന് സംവിധായകന് പ്രിയനന്ദനന്.ശബരിമല വിഷയത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പ് വിവാദത്തില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ സിനിമയുടെ പ്രദര്‍ശനം തടയുമെന്നാണ് ഭീഷണി.
സിനിമ കലയുടെ ഭാഗമാണ്.സിനിമയില്‍ അഭിനയിക്കുന്നവരും തൊഴില്‍ ചെയ്യുന്ന ടെക്നീഷ്യന്‍സ് ഉള്‍പ്പെടെയുള്ളവരും വിവിധ രാഷ്ട്രീയ ചിന്താഗതിയുള്ളവരാണ്. സി.പി.എമ്മിലും ബി.ജെ.പിയിലും കോണ്‍ഗ്രസിലുമെല്ലാം ഉള്‍പ്പെട്ടവര്‍ അതിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുങ്ങിയ ചിന്താഗതിക്കാരനായിരുന്നെങ്കില് താന്‍ തന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടവരെ മാത്രമേ തെരഞ്ഞെടുക്കുമായിരുന്നുള്ളു. തന്റെ പുതിയ സിനിമ സൈലന്‍സറിലും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉള്ള വിവിധ പാര്‍ട്ടികളിലെ ആളുകളാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രിയനന്ദന് കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസമാണ് പ്രിയനന്ദന് നേര്‍ക്ക് ആക്രമണം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഭീഷണി.
Post Your Comments