പാനമ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ഭാഗ്യം ലഭിച്ചതിന്റെ ആവേശത്തിലാണ് മലയാളിയായ ബെഡ്വിന്‍ ടൈറ്റസ്. മാര്‍പാപ്പയുടെ പാനമ സന്ദര്‍ശനവേളയിലാണ് മലയാളിയായ ബെഡ്‌വിനും ഓസ്‌ട്രേലിയന്‍ പൗരനായ ഡെന്നിസ് മൊന്റാനോ ഗല്‍ഡമേസിനും അദ്ദേഹത്തോടൊപ്പം ഉച്ചഭക്ഷണം കഴിക്കാനുള്ള അപൂര്‍വ ഭാഗ്യം ലഭിച്ചത്. പാനമയുടെ തനത് ഭക്ഷണമാണ് കഴിച്ചതെന്നാണ് തോന്നുന്നത്, അതേക്കുറിച്ച് കൂടുതലൊന്നും ശ്രദ്ധിച്ചില്ല. മാര്‍പാപ്പയുമായി സംസാരിക്കാനായിരുന്നു കൂടുതല്‍ ശ്രമിച്ചതെന്നാണ് ബെഡ്വിന്‍ ഒരു വിദേശ മാധ്യമത്തിന് നല്‍കിയ മറുപടി. ‘ഏറ്റവും വിനയമുള്ള ദൈവസ്‌നേഹത്തെക്കുറിച്ച് എപ്പോഴും ഓര്‍മിപ്പിക്കുന്ന വ്യക്തി’ എന്നാണ് ബെഡ്വിന് മാര്‍പാപ്പയെക്കുറിച്ച് പറഞ്ഞത്. എന്നാണ് ഇന്ത്യയിലേക്ക് വരികയെന്ന ചോദ്യത്തിന് താന്‍ അതിന് ശ്രമിക്കുന്നുണ്ടെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹത്തിന് കേരളത്തെക്കുറിച്ച് അറിയാമെന്നും ബെഡ്വിന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments