Saudi Arabia

തൊഴില്‍ നിയമ ലംഘനം ; സൗദിയില്‍ ഒരു വര്‍ഷത്തിനിടെ പിടിയിലായത് 25 ലക്ഷം പേര്‍

റിയാദ്: ഒരു വര്‍ഷത്തിനിടെ സൗദിയില്‍ തൊഴില്‍ നിയമം ലംഘിച്ച 25 ലക്ഷം പേര്‍ അറസ്റ്റിലായി എന്ന് ആഭ്യന്തര മന്ത്രാലയം. താമസനിയമം ലംഘിച്ചവരും ഇതില്‍ ഉള്‍പ്പെടും.

2017 നവംബര്‍ മുതല്‍ 2018 നവംബര്‍ വരെ 25.04 നിയമ ലംഘകരാണ് അറിസ്റ്റിലായത്. നിയമ ലംഘകരില്ലാത്ത രാജ്യം ദേശീയ കാമ്പയിന്റെ ഭാഗമായി ഏഴുമാസം സൗദിയില്‍ പൊതുമാപ്പ് അനുവദിച്ചിരുന്നു. അതിന് ശേഷം നടന്ന പരിശോധനകളിലാണ് ഇത്രയും നിയമ ലംഘകര്‍ പിടിയിലായണ്. പിടിയിലായവരില്‍ 19.49 പേര്‍ താമസാനുമതി രേഖയായ ഇഖാമ നിയമം ലംഘിച്ചവരാണ്. 3.83 ലക്ഷം തൊഴില്‍ നിയമലംഘകരും 1.71 ലക്ഷം അതിര്‍ത്തി നിയമലംഘകരുമാണ്.

അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരില്‍ 51% ശതമാനം യമന്‍ പൗരന്മാരും, 46% എത്യോപ്യക്കാരുമാണ്. മറ്റു രാജ്യങ്ങളില്‍ നിന്നുളള 3% വും നുഴഞ്ഞു കയറ്റക്കാരില്‍ ഉള്‍പ്പെടും. ഒരു വര്‍ഷത്തിനിടെ 6.37 ലക്ഷം നിയമ ലംഘകരെ നാടുകടത്തി. 3.45 ലക്ഷം പേരുടെ യാത്ര രേഖകള്‍ക്കായി എംബസികള്‍ക്ക് വിവരം കൈമാറി. 4.3 ലക്ഷം നിയമ ലംഘകരെ നാടുകടത്തുന്നതിനുള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button