ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന് തീരുമാനം മറികടന്നാണ് നിയമനം നല്‍കിയതെന്ന് മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. ബന്ധുനിയമന വിവാദത്തില്‍ സ്വന്തം വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന മറുപടിയാണ് നിയമസഭയില്‍ കെ.ടി ജലീല്‍ നല്‍കിയത്. മുന്‍ എം.ഡി ഫൈസല്‍ മുനീറിന്റെ ഡെപ്യൂട്ടേഷന് നീട്ടാന്‍ ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന് തീരുമാനിച്ചിരുന്നുവെന്ന് ജലീല്‍ നിയമസഭയില്‍ നല്കിയ മറുപടിയില്‍ പറയുന്നു. യോഗ്യതയുള്ള ആളെ കിട്ടാത്തതിനാലാണ് കെ.ടി അദീബിനെ നിയമിച്ചതെന്നാണ് കെ.ടി ജലീല്‍ നേരത്തെ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് ഇത്തരമൊരു മറുപടിയുമായി ജലീല്‍ രംഗത്തു വന്നത്.
Post Your Comments