
അബുദാബി•ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ അവരുടെ സഹോദരനും കുടുംബാംഗങ്ങള്‍ക്കും ഫേസ്ബുക്ക് മെസഞ്ചറില്‍ അയച്ചുകൊടുത്തയാള്‍ക്ക് അബുദാബിയില്‍ 250,000 ദിര്‍ഹം (ഏകദേശം 48 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴ.
ഭാര്യ സഭ്യമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നു എന്നാരോപിച്ചാണ് അവരുടെ നഗ്നചിത്രങ്ങള്‍ ഏഷ്യക്കാരനായ ഇയാള്‍ സഹോദരന് അയച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
തുടര്‍ന്ന് ഭാര്യ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച പോലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് ലബോറട്ടറി പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ നഗ്നചിത്രങ്ങള്‍ ഫോണില്‍ നിന്നും അയച്ചിരുന്നതായി കണ്ടെത്തി.
തുടര്‍ന്ന് തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.
Post Your Comments