കനത്ത മഞ്ഞുവീഴ്ച്ചയില്‍ ഹിമാചല്‍ പ്രദേശില്‍ ജനജീവിതം ദുസ്സഹമാകുന്നു. മിക്കയിടങ്ങളിലും മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ കടന്നു ചെല്ലാനാകാത്ത അവസ്ഥയാണിവിടെ.
മാണ്ഡിയില്‍ രോഗബാധിതനായ എഴുപത് കാരനെ ചുമന്നാണ് നാട്ടുകാര്‍ ആശുപത്രിയിലൈത്തിച്ചത്. മരം കോച്ചുന്ന തണുപ്പില്‍ സരാജ് വാലിയിലെ കാല്‍ ചാം ഗ്രാമത്തില്‍ നിന്ന് ഛൗദാര്‍ വരെ മഞ്ഞ് ഉറഞ്ഞുകിടക്കുന്ന വഴികളിലൂടെ ഒമ്പത് കിലോമീറ്ററോളമാണ് നാട്ടുകാര്‍ വൃദ്ധനെയും ചുമന്ന് നടന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും മൈനസ് താപനിലയാണ്. കുഫ്രിയില്‍ ദേശീയപാത 5 ല്‍ മഞ്ഞുവീഴച്ച കാരണം ശക്തമായ ഗതാഗതക്കുരുക്കുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി അഞ്ഞൂറിലധികം റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്.
മനാലിയില്‍ കുറഞ്ഞ താപനില മൈനസ് 5 ഡിഗ്രി സെല്‍ഷ്യസും കുഫ്രിയില്‍ മൈനസ് 4.2 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തുന്നത്. ചമ്പ ജില്ലയിലെ ഡ്യാല്‍ഹൗസില്‍ 1.5 ഡിഗ്രി സെല്‍ഷ്യസും ഷിംലയില്‍ മൈനസ് 0.2 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി.
Post Your Comments