Latest News

അന്ധത മാറ്റാന്‍ ജീന്‍ തെറാപ്പി; പുതിയ ആശയവുമായി ശാസ്ത്രലോകം

ജീന്‍ തെറാപ്പി വഴി അന്ധതയുള്ളവരുടെ ജീനിനെ കാഴ്ചയുള്ളവരുടെ ജീനിനു സമാനമായ രീതിയില്‍ തിരുത്തി കാഴ്ച നല്‍കാന്‍ കഴിയുമോ എന്ന ആലോചനയിലാണ് ശാസ്ത്രലോകം. ഞെട്ടണ്ട, ഇതിനു സാധ്യത ഉണ്ടെന്നാണ് പ്രാഥമിക പഠനങ്ങള്‍ തെളിയിക്കുന്നത്.

കഴിഞ്ഞ ദിവസം സയന്റിഫിക് അമേരിക്കന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഈ നീക്കത്തെക്കുറിച്ച് സൂചനകള്‍ ഉള്ളത്. ജന്മനാ അന്ധരായ ഭൂരിഭാഗം ആളുകള്‍ക്കും റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന അവസ്ഥ മൂലമാണ് കാഴ്ച നഷ്ടമാകുന്നത്. ഈ ജനിതക അവസ്ഥയെ പുനര്‍വിചിന്തനം നടത്താനും ആ ജീനുകളെ തിരുത്തി കാഴ്ചയുള്ളവരുടേതു പോലെ ആക്കാനുമാണ് ശാസ്ത്ര ലോകം നീങ്ങുന്നത്. ആരോഗ്യമുള്ള റെറ്റിനയില്‍ നിന്നും ശേഖരിച്ച ശരിയായ കോശങ്ങള്‍ ഉപയോഗിച്ച് ജീനുകളുടെ പാറ്റേണ്‍ തിരുത്താനാണ് ശാസ്ത്രജ്ഞരുടെ ആലോചന.

പക്ഷെ ഒരു അന്യപദാര്‍ത്ഥം, ജീനിലേക്ക് കടക്കുമ്പോള്‍ സ്വാഭാവികമായും ശരീരം പ്രതികരിക്കും. ഇതിനായി CRISPR പോലുള്ള നൂതന ജീന്‍ എഡിറ്റിങ് സംവിധാനങ്ങള്‍ ഉപയോഗിക്കാനാണ് വിദഗ്ദര്‍ പദ്ധതിയിടുന്നത്. അന്ധരുടെ കാര്യത്തില്‍ മാത്രമല്ല പ്രായാധിക്യം കൊണ്ട് കാഴ്ച മങ്ങുന്നവരിലും ഇത് ഫലപ്രദമാകുമോ എന്നും അന്വേഷണം നടക്കുന്നുണ്ട്. എലികളിലും മറ്റുമായി ജീന്‍ തിരുത്തലിനുള്ള പരീക്ഷണങ്ങള്‍ നടത്തി വരികയാണ്. ഇത് പുരോഗമിക്കുന്നതിലൂടെ ജന്മനാ അന്ധരായവരില്‍ കാഴ്ചയുടെ പുതുവെളിച്ചം നല്‍കാനാകുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

shortlink

Related Articles

Post Your Comments


Back to top button