ഫ്രാൻസിലെ യെല്ലോ വെസ്റ്റ് പ്രതിഷേധം അവസാനിക്കുന്നില്ല. മൂന്നാം മാസം പിന്നിടുമ്പോഴും ആയിരക്കണക്കിന് മഞ്ഞക്കുപ്പായക്കാരാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ തെരുവിലിറങ്ങിയത്. ഫ്രാൻസിൽ കഴിഞ്ഞ പതിനൊന്നാഴ്ചകളായി നടന്നു വരുന്ന മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം കൂടുതൽ ശക്തിയാർജിക്കുകയാണ്. ദിനംപ്രതി പ്രതിഷേധക്കാരുടെ എണ്ണവും വർദ്ധിക്കുകയാണ്.
കഴിഞ്ഞയാഴ്ച്ച എഴുപതിനായിരത്തിൽ താഴെയായിരുന്നു പ്രതിഷേധക്കാരെങ്കിൽ ഇന്നലെ 85000 കടന്നു എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്്. ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ പൊലീസും മഞ്ഞക്കുപ്പായക്കാരും തമ്മിൽ ഏറ്റുമുട്ടി. പാരീസിൽ മാത്രം 223 പേരെ അറസ്റ്റ് ചെയ്തു. എന്നാൽ പ്രകോപനമില്ലാതെ പോലീസ് അക്രമം അഴിച്ചു വിടുകയയാിരുന്നു എന്ന് സമരക്കാർ ആരോപിച്ചു. ഇന്ധനവില വർദ്ധനവിനെതിരെ കഴിഞ്ഞ നവംബർ 17 മുതലാണ് ഫ്രാൻസിൽ പ്രക്ഷോഭം ആരംഭിച്ചത്. സമരത്തെ തുടർന്ന് ഇന്ധനവില കുറച്ചുവെങ്കിലും മാക്രോൺ രാജിവെക്കാതെ പ്രതിഷേധത്തിൽ നി്ന്ന് പിൻവാങ്ങില്ലെന്ന നിലപാടിലാണ് മഞ്ഞക്കുപ്പായക്കാർ
Post Your Comments