ദുബായ്: എട്ട് വയസുകാരിക്കെതിരെ സ്കൂള്‍ ബസില്‍ വെച്ച് ലെെംഗീകാതിക്രമം നടത്തിയ വ്യക്തിയെ ദുബായില്‍ ശിക്ഷിച്ചു. 33 കാരനായ പാക്കിസ്ഥാനിയേയാണ് ശിക്ഷിച്ചിരിക്കുന്നത്. ഇയാളെ 3 മാസത്തെ ജയില്‍ ശിക്ഷക്ക് ശേഷം നാടു കടത്താനാണ് കോടതി വിധിച്ചിരിക്കുന്നത്. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് കോടതി ശിക്ഷ വിധിച്ചത്.
പ്രതി കുറ്റം നിഷേധിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ നല്‍കിയത് . തെളിവായി സ്കൂള്‍ ബസിനുളളിലെ സിസി ടിവി ദൃശ്യങ്ങള്‍ കുട്ടിയുടെ പിതാവ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കുട്ടിയെ പ്രതി കെട്ടിപ്പിടിക്കുകയും കവിളിലും കെെകളിലും ചുംബിച്ചതായും പിതാവ് കോടതിയെ ബോധിപ്പിച്ചു. ബലമായി കവിളുകളില്‍ പിടിച്ച് വലിക്കുകയും ചെയ്തതായി കോടതിയെ വാദി ഭാഗം ബോധിപ്പിച്ചു.
സംഭവ ശേഷം കുട്ടി ഭയം മൂലം സ്കൂളില്‍ പോകുന്നില്ലെന്നും ആത്മവിശ്വാസം ചോര്‍ന്ന് മൂകമായ അവസ്ഥയിലാണെന്നും പിതാവ് കോടതില്‍ മൊഴി നല്‍കി.
Post Your Comments